Thursday, May 8, 2025
Saudi ArabiaTop Stories

വ്യാജ ഹജജ്ജ് കാമ്പയിൻ; സൗദിയിൽ വിദേശി അറസ്റ്റിൽ

മക്ക: ഹജ്ജുമായി ബന്ധപ്പെട്ട വഞ്ചനാപരമായ പ്രവൃത്തികളിൽ ഏർപ്പെട്ടതിന് മക്കയിലെ സുരക്ഷാ പട്രോളിംഗ് ഒരു യെമൻ പൗരനെ അറസ്റ്റ് ചെയ്തു.

ഇയാൾ, പുണ്യസ്ഥലങ്ങളിലെ തീർത്ഥാടകർക്ക് ഭവന, ഗതാഗത സേവനങ്ങൾ വാഗ്ദാനം ചെയ്ത്  സോഷ്യൽ മീഡിയയിൽ വ്യാജവും വഞ്ചനാപരവുമായ ഹജ്ജ് പ്രചാരണ പരസ്യങ്ങൾ പോസ്റ്റ് ചെയ്തതായി കണ്ടെത്തി.

ആവശ്യമായ നിയമനടപടി സ്വീകരിച്ച ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ഹജ്ജ് നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാനും ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്