ഇന്ത്യാ-പാക് വിദേശകാര്യ മന്ത്രിമാരുമായി സംഘർഷം ലഘൂകരിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്ത് സൗദി വിദേശകാര്യമന്ത്രി
റിയാദ്: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ് ഹാഖ ദാറുമായും രണ്ട് തവണ ഫോൺ സംഭാഷണം നടത്തി.
സംഭാഷണങ്ങൾക്കിടെ, സംഘർഷങ്ങൾ ശമിപ്പിക്കാനും, സ്ഥിതി വഷളാകാതിരിക്കാനും, നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
രണ്ട് ഫോൺ സംഭാഷണങ്ങൾക്കിടയിലും, മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും, രണ്ട് സൗഹൃദ രാജ്യങ്ങളുമായുള്ള അടുത്തതും സന്തുലിതവുമായ ബന്ധവും വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa