Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഹുറൂബായ ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കാൻ സമയ പരിധി നിശ്ചയിച്ചു

റിയാദ്: ഹുറൂബായ ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കുന്നതിന് സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം സമയ പരിധി നിശ്ചയിച്ചു.

മെയ് 11 മുതൽ 6 മാസമായിരിക്കും ഹുറൂബായ ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കാനുള്ള സമയ പരിധി.

മുസാനദ് പ്ലാറ്റ്ഫോം വഴി ഹുറൂബായ ഗാർഹിക തൊഴിലാളികളുടെ പദവി ശരിയാക്കാൻ പുതിയ തൊഴിലുടമകൾക്ക് സാധിക്കും.

ഹുറൂബായി പ്രയാസപ്പെടുന്ന നിരവധി ഗാർഹിക തൊഴിലാളികൾക്ക് ഈ ആനുകൂല്യം വലിയ ആശ്വാസമായിരിക്കും നൽകുക.

അതേ സമയം, ഇത് സംബന്ധിച്ച പ്രഖ്യാപന തീയതിക്ക് ശേഷം ഹുറൂബ് ആകുന്ന തൊഴിലാളികൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്