Wednesday, May 14, 2025
Saudi ArabiaTop Stories

ട്രംപിന്റെ സൗദി സന്ദർശനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയക്ക് തീ പിടിപ്പിച്ച വിഡിയോ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദി സന്ദർശനത്തിനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയ്ക്ക് തീപിടിപ്പിച്ച് വൈറൽ വീഡിയോ.

യു.എസ് പ്രസിഡന്റിന്റെ വിമാനമായ എയർഫോഴ്സ് വൺ സൗദി അറേബ്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിനുശേഷവും റിയാദിൽ ഇറങ്ങുന്നതിനുമുമ്പും അകമ്പടി സേവിക്കുന്ന സൗദി എഫ്-15 യുദ്ധവിമാനങ്ങളുടെ വീഡിയോ ക്ലിപ്പാണ് വൈറലായത്.

എയർഫോഴ്സ് വൺ്റെ ഉൾവശത്ത് നിന്ന് ചിത്രീകരിച്ച വിഡിയോ ഇതുവരെയായി 7 ലക്ഷത്തിലധികം പേരാണ് എക്സ് പ്ലാറ്റ്‌ഫോമിൽ മാത്രമായി കണ്ടത്.

വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാൻ സ്കാവിനോയാണ് ഈ വീഡിയോ X-ൽ പോസ്റ്റ് ചെയ്തത്. “എയർഫോഴ്‌സ് വണ്ണിൽ നിന്ന് സുപ്രഭാതം, എസ്കോർട്ടിന് നന്ദി, സൗദി അറേബ്യ!” എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

റോയൽ സൗദി എയർ ഫോഴ്സ്, യു.എസുമായുള്ള സഹകരണത്തിന്റെ ഭാഗമായി, പ്രസിഡന്റിന്റെ വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ തങ്ങളുടെ പ്രതിബദ്ധത ദൃഢമാക്കുന്നു, വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa