അസ്മയും സുമയ്യയും രണ്ടായി
റിയാദ്: വിജയകരമായ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കൊടുവിൽ സയാമീസ് ഇരട്ടകളായ അസ്മയും സുമയ്യയും രണ്ടായി.

റിയാദിലെ നാഷണൽ ഗാർഡിന്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ, പതിനഞ്ചര മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ്, സൗദി കൺജൈൻഡ് ട്വിൻസ് പ്രോഗ്രാമിന്റെ മെഡിക്കൽ, സർജിക്കൽ സംഘം എറിട്രിയൻ കൺജൈൻഡ് ഇരട്ടകളായ അസ്മയെയും സുമയയെയും വിജയകരമായി വേർപെടുത്തിയത്.
സൽമാൻ രാജാവിന്റെയും, മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദ്ദേശപ്രകാരമാണ്, ഡോ: അബ്ദുല്ല റബീ അയുടെ നേതൃത്തിലുള്ള മെഡിക്കൽ, സർജിക്കൽ സംഘം രണ്ട് വയസ്സുള്ള എറിട്രിയൻ ഇരട്ടകളായ അസ്മയെയും സുമയയെയും തലയിൽ ഒട്ടിച്ചേർന്ന നിലയിൽ നിന്ന് വേർപെടുത്തിയത്.
അനസ്തേഷ്യ, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, നഴ്സിംഗ് ടെക്നിക്കൽ സ്റ്റാഫ് എന്നിവയിലെ 36 കൺസൾട്ടന്റുമാരും സ്പെഷ്യലിസ്റ്റുകളും ശസ്ത്രക്രിയയിൽ പങ്കെടുത്തതായി ഡോ: റബീ അ ചൂണ്ടിക്കാട്ടി.
സൗദി കൺജൈൻഡ് ട്വിൻസ് പ്രോഗ്രാമിലെ 64-ാമത്തെ ശസ്ത്രക്രിയയാണിത്. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിലെ കുട്ടികളെ ശസ്ത്രക്രിയയിലൂടെ വേർപ്പെടുത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa