ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മരിച്ചു
മക്ക: സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴി ഹജ്ജിന് എത്തിയ പൊന്നാനി തെക്കേപ്പുറം സ്വദേശിനി അസ്മ മജിദ് മക്കയിൽ വെച്ച് മരിച്ചു.
മുസ്ലിം ലീഗ് മുൻ കൗൺസിലറായിരുന്നു പരേത. ഭർത്താവ്: മുൻ കൗസിലർ VP മജീദ് (അക്ബർ ട്രാവൽസ് ). മക്കൾ: പരേതനായ ജംഷീർ, ജസീർ, മഷ്ഹൂർ, അജ്മൽ. മരുമക്കൾ: സഫ്രീന, മുഫീദ, സജീന.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് മക്കയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa