ഈ വർഷത്തെ ഹജ്ജിനായി ഇതുവരെ സൗദിയിൽ എത്തിയത് 5 ലക്ഷം തീർഥാടകർ
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം നിർവഹിക്കാൻ 5 ലക്ഷത്തിലധികം തീർത്ഥാടകർ സൗദി അറേബ്യയിൽ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 2025 ലെ ഹജ്ജിനായി അനുവദിച്ച മൊത്തം വിസകളുടെ 36 ശതമാനമാണിത്.
ഞായറാഴ്ച വരെ, ആകെ 5,04,600 തീർത്ഥാടകർ സൗദിയിൽ എത്തി. ഇതിൽ 4,93,100 തീർത്ഥാടകർ വിമാനമാർഗ്ഗവും 10,100 തീർത്ഥാടകർ കരമാർഗ്ഗവും 1,400 തീർത്ഥാടകർ കടൽമാർഗ്ഗവുമാണ് എത്തിയത്.
2025 ലെ ഹജ്ജ് സീസണിന്റെ ആരംഭം കുറിച്ച് ഏപ്രിൽ 29 മുതലാണ് തീർത്ഥാടകർ മക്കയിലേക്കും മദീനയിലേക്കും എത്തിത്തുടങ്ങിയത്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa