വീഡിയോ പകർത്തിക്കൊണ്ട് മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 3 വിദേശികൾ അറസ്റ്റിൽ
മക്ക: ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച മൂന്നു വിദേശികളെ സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു.
മൂന്ന് പേരും ബംഗ്ലാദേശികളാണ്. പ്രതികളിലൊരാൾ അവരുടെ ശ്രമത്തിന്റെ വീഡിയോ പകർത്തി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
അതേ സമയം ഹജ്ജ് ചട്ടങ്ങൾ ലംഘിച്ചതിന് ഒമ്പത് സൗദി പൗരന്മാർക്കും എട്ട് പ്രവാസികൾക്കുമെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജ് നിർവഹിക്കാൻ പെർമിറ്റ് ലഭിക്കാത്ത 61 വ്യക്തികളെ കൊണ്ടുപോകുന്നതിനിടെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ വെച്ച് ഹജ്ജ് സുരക്ഷാ സേന ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് മന്ത്രാലയം എല്ലാ പൗരന്മാരോടും വിദേശികളോടും അഭ്യർത്ഥിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa