ഹജ്ജ് പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരൻ അറസ്റ്റിൽ
ഹജ്ജ് പെർമിറ്റില്ലാത്തവരെ തന്റെ വാഹനത്തിൽ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ പ്രത്യേക ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് 22 പേരെ പുണ്യനഗരമായ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
ഹജ്ജ് ചട്ടങ്ങൾ ആരംഭിച്ചത് മുതൽ, പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് ആഭ്യന്തര മന്ത്രാലയം വിവിധ ചാനലുകളിലൂടെ മുന്നറിയിപ്പ് നല്കിക്കൊണ്ടിരിക്കുന്നുണ്ട്.
പിടികൂടപ്പെടുന്നവർക്ക് 20000 റിയാൽ വരെയും, ഇവർക്ക് വാഹന സൗകര്യവും, താമസ സൗകര്യവും നൽകുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെയും പിഴ ചുമത്തും.
ഇതിന് പുറമെ വാഹനം കണ്ടുകെട്ടലും, നാടുകടത്തലും, പത്ത് വർഷത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും ശിക്ഷയായി ലഭിച്ചേക്കാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa