ലോകത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തപ്പെട്ട പ്രദേശങ്ങളിൽ സൗദി അറേബ്യയിലെ ഈ നഗരവും
കഴിഞ്ഞ ദിവസം ലോകത്തിൽ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തപ്പെട്ട നഗരങ്ങളുടെയും പ്രദേശങ്ങളുടെയും പട്ടികയിൽ സൗദി അറേബ്യയിലെ ഒരു നഗരവും മറ്റ് ഏഴ് അറബ് നഗരങ്ങളും ഇടം നേടി.
ഓഗ്മെന്റഡ് വെതർ വെബ്‌സൈറ്റിൽ നിന്നുള്ള ഡാറ്റ പ്രകാരം, കിഴക്കൻ പ്രവിശ്യയിലെ അൽ-അഹ്‌സ 48.5 ഡിഗ്രി സെൽഷ്യസ് താപനിലയോടെ ആഗോളതലത്തിൽ പത്താം സ്ഥാനത്താണ്.
അതേസമയം, കിഴക്കൻ സൗദി അറേബ്യയിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്നും താപനില ഉയരുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മെയ് 23 ന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിയുള്ള 15 പ്രദേശങ്ങളുടെ പട്ടികയിൽ അറബ് രാജ്യങ്ങളിലെ ഏഴ് പ്രദേശങ്ങളാണ് ഉള്ളത്, ഇതിൽ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടും ഉൾപ്പെടുന്നു.
ഇറാനിലും പാകിസ്താനിലുമാണ് ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തത്. 50 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഇവിടങ്ങളിൽ താപനില രേഖപ്പെടുത്തി.
ഇറാഖിലെ നാല് നഗരങ്ങളും, ഇറാനിലെ നാല് നഗരങ്ങളും, പാകിസ്താനിലെയും സൗദിയിലെയും ഓരോ നഗരങ്ങളുമാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa