മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
റിയാദ്:ഈ വരുന്ന ചൊവ്വാഴ്‌ച (ദുൽഖഅദ് 29), ഹിജ്‌റ 1446-ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്‌തു.
നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ ഉപയോഗിച്ചോ ചന്ദ്രക്കല ദർശിക്കുന്ന ഏതൊരാളും അടുത്തുള്ള കോടതിയെ അറിയിക്കുകയും അവരുടെ സാക്ഷ്യം രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്ന് ആഹ്വാനത്തിൽ പറയുന്നു.
മാസപ്പിറവി നിരീക്ഷിക്കാൻ ഉദ്ദേശിക്കുന്നവർ ഈ ആവശ്യത്തിനായി മേഖലകളിൽ രൂപീകരിച്ചിട്ടുള്ള കമ്മിറ്റികളുമായി സഹകരിക്കാനും നന്മയിലും ഭക്തിയിലും സഹകരിക്കുന്നതിലൂടെ, ലഭ്യമാകുന്ന പ്രതിഫലം കരസ്ഥമാക്കാൻ ശ്രമിക്കണമെന്നും സുപ്രീം കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa