ജാഫറിന് പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ യാത്രായയപ്പ് നല്‍കി
ദമ്മാം: പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി വെല്‍ഫെയര്‍ സൗദി അറേബ്യ ദമ്മാം ദക്ഷിണ കേരളയുടെ പ്രവര്‍ത്തകന്‍ ജാഫറിന് ജില്ലാ കമ്മറ്റി യാത്രായയപ്പ് നൽകി.
ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദല്‍ റഹീം തിരൂര്‍ക്കാട് ഉപഹാരം നല്കി.
ജില്ലാ കമ്മറ്റി പ്രസിഡന്റ് ഷമീർ പത്തനാപുരം അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ഷബീര്‍ ചാത്തമംഗലം, ദമ്മാം റീജിയണല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് അനീസ മെഹബൂബ്, ജനറല്‍ സെക്രട്ടറി ബിജൂ പൂതക്കുളം, ജില്ലാ കമ്മറ്റി ജനറല്‍ സെക്രട്ടറി ജോഷി പാഷ, ട്രഷറര്‍ ഷാഹിന ഫൈസല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുല്ല സൈഫുദ്ദീന്‍, ഫൈസല്‍ കോട്ടയം, ആഷിഫ് കൊല്ലം, എന്നിവര്‍ പങ്കെടുത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa