സൗദിയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
സൗദി മാനവ വിഭവശേഷി മന്ത്രാലയം സ്വകാര്യ മേഖലയിലെയും ലാഭേച്ഛയില്ലാത്ത മേഖലയിലെയും ജീവനക്കാർക്കുള്ള ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.
അറഫാ ദിനം (ജൂൺ 5 വ്യാഴം) മുതൽ 4 ദിവസമാണ് സ്വകാര്യ മേഖലയിലെയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലയിലെയും ജീവനക്കാർക്ക് പെരുന്നാൾ അവധി.
അംഗീകൃത ചട്ടങ്ങൾക്കനുസൃതമായി അവധി ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24-ൽ വ്യവസ്ഥ ചെയ്തിരിക്കുന്ന ഓവർലാപ്പിംഗ് കേസുകൾ കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa