സൂപ്പർമാർക്കറ്റിൽ കയറിയ കാട്ടാന ഭക്ഷണം കഴിച്ച് മടങ്ങി; വൈറലായി വീഡിയോ
സൂപ്പർമാർക്കറ്റിൽ കയറി ഭക്ഷണം കഴിച്ച് ഷെൽഫുകളെല്ലാം മറിച്ചിട്ട് മടങ്ങിയ ആനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തായ്‌ലൻഡിലാണ് ഈ കൗതുകകരമായ സംഭവം നടന്നത്.
തായ്‌ലൻഡിലെ ഖാവോ യായ് ദേശീയോദ്യാനത്തിൽ നിന്നുള്ള ‘പ്ലായ് ബിയാങ് ലെക്’ എന്ന 23 കാരനായ കൊമ്പനാനയാണ് സൂപ്പർമാർക്കറ്റിലെത്തിയ അതിഥി.
ആന സാധനങ്ങൾ മണത്ത് നോക്കി എടുത്ത് കഴിക്കുന്നതും, കടയുടെ മേൽക്കൂരയിൽ തലയിടിച്ച് ബുദ്ധിമുട്ടുന്നതും വീഡിയോകളിൽ കാണാം.
ഏകദേശം 10 മിനിറ്റോളം കടയ്ക്കുള്ളിൽ ചിലവഴിച്ച ശേഷം, ആന വന്ന വഴിയേ കാട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും, കടയിലുണ്ടായിരുന്ന സാധനങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
കടയുടമ ഒരു ഉപഭോക്താവിനെ ശ്രദ്ധിക്കുന്നതിനിടയിലാണ് ആന കടയിലേക്ക് കടന്നുവന്നതെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആനയെ കണ്ടതോടെ കടയുടമയും ഉപഭോക്താവും ഭയന്ന് പുറത്തേക്കോടുകയും പാർക്ക് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു.
🐘 An elephant wandered into a supermarket in Thailand and helped itself to eggs and rice cakes before getting stuck in an aisle as it tried to plot an escape.
— The Telegraph (@Telegraph) June 4, 2025
Full story here: https://t.co/SejuMiS3Ow pic.twitter.com/NbpTp8DVzR
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa