Friday, June 6, 2025
Saudi ArabiaTop Stories

ഹജ്ജ് കർമ്മങ്ങൾ ആരംഭിച്ചു; തീർത്ഥാടകർ മിനയിലേക്ക് ഒഴുകുന്നു

മിന: ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായി. ഇന്ന് – യൗമുതർവിയയിൽ- മിനയിൽ രാപാർക്കുന്നതിനായി എത്തുന്ന ഹാജിമാരെ സ്വീകരിക്കാനായി തമ്പുകളുടെ നഗരമായ മിന ഒരുങ്ങിക്കഴിഞ്ഞു.

മിനയിൽ തീർഥാടകരെ ഉൾക്കൊള്ളുന്നതിനായി 1,60,000-ത്തിലധികം തമ്പുകൾ പൂർണ്ണമായും സജ്ജീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മിനയിലെത്തുന്ന തീർത്ഥാടകർ ളുഹർ-അസർ, മഗ്‌രിബ്-ഇശാ നമസ്ക്കാരങ്ങൾ ജംഉം ഖസ് റുമാക്കി നിസ്കരിക്കും. നാളെ തീർത്ഥാടകർ അറഫയിൽ സംഗമിക്കും.

ഹാജിമാരെ സ്വീകരിക്കാൻ എല്ലാ വിധ സജ്ജീകരണങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. 2 മില്യനോളം ഹാജിമാർ ഈ വർഷത്തെ ഹജ്ജിൽ ഭാഗമാകും എന്നാണ് കരുതപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്