Monday, June 9, 2025
Saudi ArabiaTop Stories

സൗദിയിൽ ജൂൺ 15 മുതൽ മൂന്ന് മാസത്തേക്ക് ഉച്ച വെയിലിൽ ജോലി ചെയ്യുന്നതിന് വിലക്ക്

ജിദ്ദ: ജൂൺ 15 ഞായറാഴ്ച മുതൽ എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മൂന്ന് മാസത്തേക്ക് ഉച്ച വെയിലിലെ ജോലി നിരോധനം പ്രാബല്യത്തിൽ വരുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

2025 സെപ്റ്റംബർ 15-ന് അവസാനിക്കുന്ന നിരോധനം ഉച്ചക്ക് 12 മുതൽ ഉച്ചക്ക് 3 വരെയാണ്  ഏർപ്പെടുത്താൻ മന്ത്രാലയം തീരുമാനിച്ചത്.

നേരിട്ടുള്ള സൂര്യപ്രകാശത്തിൽ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിക്കുന്നതിലൂടെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. സാധ്യതയുള്ള ആരോഗ്യ അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുക , അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും അനുസരിച്ച് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം നൽകുക എന്നിവയും ഇതിന്റെ ലക്ഷ്യമാണ്.

തൊഴിൽ നിരോധന തീരുമാനത്തിന്റെ ഏതെങ്കിലും ലംഘനത്തെക്കുറിച്ച് അറിഞ്ഞാൽ മന്ത്രാലയത്തിന്റെ ഉപഭോക്തൃ സേവന ഫോൺ നമ്പർ 19911 അല്ലെങ്കിൽ  ആപ്ലിക്കേഷൻ വഴി അറിയിക്കണമെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്