മോഷ്ടിച്ച വാഹനം ഉപയോഗിച്ച് കവർച്ച നടത്തി; റിയാദിൽ നാലംഗ സംഘം അറസ്റ്റിൽ
റിയാദിൽ മോഷ്ടിച്ച വാഹനം ഉപയോഗിച്ച് കവർച്ച നടത്തിയ നാലംഗ സംഘത്തെ റിയാദ് പൊതു സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
റോഡിലൂടെ നടന്നുപോകുന്ന ഒരു സ്ത്രീയുടെ ബാഗ് പ്രതികൾ വാഹനത്തിലെത്തി പിടിച്ചു പറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
നടന്നുപോവുകയായിരുന്ന സ്ത്രീയുടെ തോളിൽ കിടന്ന ബാഗ് പ്രതികളിലൊരാൾ കാറിലിരുന്നുകൊണ്ട് തന്നെ പിടിച്ചു വലിക്കുകയും ഇതിനെ തുടർന്ന് നിലത്തു വീണ് സ്ത്രീയെ അഞ്ചാറ് മീറ്ററോളം റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തു.
വീഡിയോ പരിശോധിച്ച പോലീസ് നാല് പ്രതികളെയും രണ്ടു ദിവസം മുൻപ് തന്നെ പിടികൂടിയതായി അറിയിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച വാഹനമുപയോഗിച്ചാണ് പ്രതികൾ കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് മനസ്സിലാക്കിയത്.
പ്രതികളിൽ രണ്ടു പേർ സൗദി പൗരന്മാരും, രണ്ടു പേർ വിദേശികളുമാണെന്ന് പ്രാദേശിക പോലീസ് വക്താവ് വിശദീകരിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം കണ്ടെടുത്തു.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരായ നിയമ നടപടികൾ പൂർത്തിയാക്കിയതായും, അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും സുരക്ഷാ അധികൃതർ സ്ഥിരീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa