Saturday, June 14, 2025
Middle EastTop Stories

ഇസ്രായേലിന് നേരെ ഇറാന്റെ കനത്ത മിസൈൽ വർഷം; സൈനിക കേന്ദ്രങ്ങളും വ്യോമ താവളങ്ങളും ആക്രമിച്ചതായി ഇറാൻ (വീഡിയോ)

ഇസ്രായേലിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ടെൽ അവീവിന് നേരെ ഇറാൻ വൻതോതിൽ മിസൈൽ ആക്രമണം നടത്തി.

സൈനിക കേന്ദ്രങ്ങളെയും വ്യോമതാവളങ്ങളെയും ലക്ഷ്യമിട്ടാണ് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയത്.

നേരത്തെ വിക്ഷേപിച്ച ഡ്രോണുകൾക്ക് പിന്നാലെയാണ് മിസൈലുകളും എത്തിയത്. മേഖലയിൽ പൂർണ്ണമായ ഒരു യുദ്ധം ഒഴിവാക്കാനാവാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമാണ്.

ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകൾ തടയാൻ ശ്രമിച്ചെങ്കിലും, നിരവധി മിസൈലുകൾ ടെൽ അവീവിൽ പതിച്ചു എന്നാണ് റിപ്പോർട്ട്.

ടെൽഅവീവിൽ ഉടനീളം സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ കുറഞ്ഞത് 21 പേർക്ക് പരിക്കേറ്റതായും, ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ടെൽ അവീവ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും ഇസ്രായേൽ ആംബുലൻസ് സർവീസ് അറിയിച്ചു

നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇസ്രായേലിന്റെ പ്രതിരോധ ശേഷി പരീക്ഷിക്കുന്ന തരത്തിലുള്ള ഈ വൻ ആക്രമണം, മധ്യപൂർവദേശത്ത് ആസന്നമായ ഒരു തുറന്ന യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന ആശങ്ക അന്താരാഷ്ട്ര സമൂഹത്തിൽ വർദ്ധിച്ചിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa