Sunday, June 15, 2025
Middle EastTop Stories

ഇസ്രായേൽ നഗരങ്ങളെ വിറപ്പിച്ച് വീണ്ടും ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ; ഹൈഫയിൽ നിരവധി സ്ഫോടനങ്ങൾ

ഇസ്രായേൽ ആശങ്കപ്പെട്ടതുപോലെ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തുടർച്ചയായ രണ്ടാം ദിവസവും ഇറാൻ ആക്രമണം നടത്തി.

നിരവധി മിസൈലുകൾ ഇസ്രായേൽ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തെങ്കിലും പലതും ലക്‌ഷ്യം കണ്ടുവെന്നാണ് റിപ്പോർട്ട്.

വടക്കൻ തീരദേശ നഗരമായ ഹൈഫയിലും അയൽ പട്ടണമായ തമ്രയിലും ഇറാനിയൻ മിസൈലുകൾ പതിച്ചതായി ഇസ്രായേലിന്റെ ചാനൽ 13 റിപ്പോർട്ട് ചെയ്തു.

സംഭവസ്ഥലത്ത് നിരവധി പേർക്ക് ജീവഹാനിയും നാശനഷ്ടവും സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിച്ചതായി ഇസ്രായേൽ പോലീസ് പ്രസ്താവനയിൽ പറയുന്നു.

വെസ്റ്റേൺ ഗലീലിയിലെ ഒരു ഇരുനില വീട്ടിൽ ഏകദേശം 14 പേർക്ക് പരിക്കേറ്റതായി ഇസ്രായേലിന്റെ അടിയന്തര സേവന ഉദ്യോഗസ്ഥൻ മാഗൻ ഡേവിഡ് അഡോം (എംഡിഎ) പറഞ്ഞു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

നേരത്തെ ഇറാന്റെ ഓയിൽ റിഫൈനറിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പ്രതികാരമായിട്ടാണ് ഹൈഫയിലെ ഇസ്രയേലിന്റെ റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്.

ഇറാൻ ആക്രമണ ഭീതിയിൽ ജനങ്ങളോട് ഷെൽട്ടറുകൾക്ക് സമീപം നിലയുറപ്പിക്കാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa