ലൈവ് ബ്രോഡ്‌കാസ്റ്റിംഗിനിടെ ഇറാൻ സ്റ്റേറ്റ് ടിവി ആസ്ഥാനത്ത് ബോംബിട്ട് ഇസ്രായേൽ; വീഡിയോ കാണാം
ഇറാനിലെ സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിന് നേരെ ഇസ്രായേൽ ആക്രമണം നടത്തി. തത്സമയ സംപ്രേഷണത്തിനിടെയായിരുന്നു ആക്രമണം.
വനിതാ അവതാരക സഹാർ ഇമാമി തത്സമയം പരിപാടി അവതരിപ്പിക്കുന്നതിനിടെ ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേൾക്കുകയും തുടർന്ന് അവർ സ്റ്റുഡിയോയിൽ നിന്ന് ഓടിപ്പോകുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം.
“ശ്രദ്ധിക്കൂ, നിങ്ങൾ കേൾക്കുന്നത് അക്രമിയുടെ ശബ്ദമാണ്. സത്യത്തെ ആക്രമിക്കുന്ന അക്രമിയുടെ ശബ്ദമാണ് നിങ്ങൾ കേൾക്കുന്നത്,” ആക്രമണത്തിന് നിമിഷങ്ങൾക്ക് മുമ്പ് സഹാർ പറഞ്ഞു.
ആക്രമണത്തിന് ശേഷം ചാനലിലെ സംപ്രേക്ഷണങ്ങൾ സാധാരണ നിലയിലായെങ്കിലും, ടെഹ്‌റാനിലെ ഐആർഐബിയുടെ ഓഫീസുകൾ ആക്രമിച്ചതായി പിന്നീട് പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് സ്ഥിരീകരിച്ചു.
ഇസ്രായേൽ ആക്രമണം നടന്നപ്പോൾ തന്റെ സഹപ്രവർത്തകരിൽ പലരും ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് ഇറാനിയൻ പത്രപ്രവർത്തകൻ യൂനസ് ഷാഡ്‌ലൗ പറഞ്ഞു.
കത്തുന്ന കെട്ടിടത്തിന് പുറത്ത് നിന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്തു. “ഞങ്ങൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു, പക്ഷേ സയണിസ്റ്റ് ഭരണകൂടത്തിന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ കാണിക്കാൻ എല്ലാവരും അവസാന നിമിഷം വരെ അവിടെ തുടർന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.
لحظه حمله به صداوسیما pic.twitter.com/25YTKgHKY6
— انتخاب (@Entekhab_News) June 16, 2025
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa