Friday, March 6, 2026
Middle EastTop Stories

വെടിനിർത്തൽ തള്ളി ഇറാൻ; ഇസ്രായേലിന് നേരെ നടത്തിയ മിസൈൽ ആക്രമണത്തിൽ ആറ് മരണം, നിരവധി പേർക്ക് പരിക്ക്

ഇസ്രയേലുമായി വെടിനിർത്തലിന് ഔദ്യോഗിക കരാറുകൾ ഒന്നുമില്ലെന്ന് ഇറാൻ. ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രായേൽ നാല് മണിക്ക് മുമ്പ് അവസാനിപ്പിച്ചാൽ അതിന് ശേഷം ഇസ്രയേലിനെ ആക്രമിക്കുകയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പ്രസ്താവിച്ചിരുന്നു.

അതേസമയം ഇസ്രായേലിന് നേരെ ആറ് പ്രാവശ്യമായി നിരവധി മിസൈൽ ആക്രമണങ്ങൾ ഇറാൻ നടത്തി. സൈറൺ മുഴങ്ങിയതോടെ ജനങ്ങളോട് ഷെൽട്ടറുകളിൽ അഭയം തേടാൻ ഐഡിഫ് മുന്നറിയിപ്പ് നൽകി.

മധ്യ, തെക്കൻ ഇസ്രായേലിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങുമ്പോൾ, ടെൽ അവീവിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തെക്കൻ ഇസ്രായേലി നഗരത്തിൽ നേരിട്ടുള്ള മിസൈൽ പതനത്തെ തുടർന്ന് ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അതേസമയം ടെഹ്‌റാനിൽ നടന്ന ഇസ്രായേലി ആക്രമണത്തിൽ ആണവ ശാസ്ത്രജ്ഞനായ സെഡിഗി സാബർ കൊല്ലപ്പെട്ടതായി ഇറാന്റെ ഇംഗ്ലീഷ് ചാനലായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു.

നേരത്തെ വെടിനിർത്തലിന് ഇസ്രയേലും ഇറാനും സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa