ഇറാൻ പ്രസിഡന്റ് സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ചു
ജിദ്ദ: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയ ഫോണിൽ വിളിച്ചു.
ഇസ്രായേൽ ആക്രമണത്തെ അപലപിച്ച സൗദി അറേബ്യയുടെ നിലപാടിന് ഇറാൻ പ്രസിഡന്റ് നന്ദി പറഞ്ഞു. മേഖലയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളിൽ കിരീടാവകാശി വഹിച്ച പങ്കിനെ പെസെഷ്കിയൻ പ്രശംസിച്ചു.
സംഭാഷണത്തിനിടെ, കിരീടാവകാശി വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്തു. വെടിനിർത്തൽ കരാർ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തർക്ക പരിഹാരത്തിനായി നയതന്ത്ര മാർഗങ്ങളിലൂടെയുള്ള സംഭാഷണത്തെ പിന്തുണയ്ക്കുന്നതിൽ രാജ്യത്തിന്റെ നിലപാട് കിരീടാവകാശി സ്ഥിരീകരിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
