സൗദിയിൽ നിന്നും കോസ്‌വേ വഴി ബഹ്‌റൈനിൽ പോകുന്നവർ ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അതോറിറ്റി
സൗദി അറേബ്യയിൽ നിന്നും കിംഗ് ഫഹദ് കോസ്‌വേ വഴി ബഹ്റൈനിലേക്ക് പോകുന്നവർ യാത്രാ നടപടികൾക്കായി ഡിജിറ്റൽ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
യാത്രാ നടപടികൾ വേഗത്തിലാക്കാൻ ഫീസ് മുൻകൂട്ടി അടയ്ക്കാനുള്ള സംവിധാനം, ഡിജിറ്റൽ വാഹന ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ യാത്രക്കാർ പരമാവധി ഉപയോഗപ്പെടുത്തണം.
കൂടാതെ, യാത്രക്കാർ തങ്ങളുടെ ആവശ്യമായ എല്ലാ യാത്രാ രേഖകളും കയ്യിൽ കരുതുന്നുണ്ടെന്നും, വാഹനങ്ങളുടെയും യാത്രികരുടെയും രേഖകൾ ബന്ധപ്പെട്ട അധികാരികളുടെ ആവശ്യകതകൾക്കനുസരിച്ച് സാധുവാണെന്ന് ഉറപ്പാക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.
വാരാന്ത്യ യാത്രാ സീസൺ, ബഹ്‌റൈനിലെ ഇസ്ലാമിക പുതുവത്സര അവധി, സൗദി അറേബ്യയിൽ സ്കൂൾ വർഷ അവധി എന്നിവയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് മുൻകൂട്ടിക്കണ്ടാണ് ഈ നിർദ്ദേശം.
ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നത് കോസ്‌വേയിലൂടെയുള്ള യാത്ര സുഗമമാക്കാനും കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാനും സഹായിക്കും.
ഗതാഗതക്കുരുക്ക് കുറയ്ക്കുകയും, പാലത്തിലൂടെയുള്ള യാത്ര വേഗത്തിലാക്കുകയും, അതുവഴി യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയുമാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റിയുടെ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
