Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ കാലാവധി കഴിഞ്ഞ അരി പുതിയ പാക്കറ്റിലാക്കി വിൽക്കുന്ന സംഘം അറസ്റ്റിൽ; ടൺ കണക്കിന് അരി പിടിച്ചെടുത്തു (വീഡിയോ)

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ വൻതോതിൽ കാലാവധി കഴിഞ്ഞ അരി പുതിയ പാക്കറ്റുകളിലാക്കി വിൽക്കുന്ന സംഘത്തെ പിടികൂടി.

വാണിജ്യ മന്ത്രാലയതിന്റെ നിരീക്ഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു ഗോഡൗണിൽ നിന്ന് വൻതോതിൽ വ്യാജ പാക്കറ്റുകളിൽ അരി പിടികൂടിയത്.

പുതിയ ലേബലുകളും വ്യാജമായ പുതിയ എക്സ്പെയറി ഡേറ്റുമുള്ള പാക്കറ്റുകൾ പിടിച്ചെടുത്തു. ഇത് ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനുള്ള വ്യക്തമായ ശ്രമമാണെന്ന് അധികൃതർ വ്യക്തമാക്കി.

ജനറൽ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായി സഹകരിച്ച് നടത്തിയ ഈ പരിശോധനയിൽ, 2.7 ടണ്ണിലധികം ഭാരമുള്ള 208 ചാക്ക് വ്യാജ അരി പിടിച്ചെടുത്തു.

നിയമവിരുദ്ധമായി പ്രവർത്തിച്ച ഈ ഗോഡൗൺ അധികൃതർ ഉടൻതന്നെ അടച്ചുപൂട്ടി. ഈ തട്ടിപ്പിൽ ഉൾപ്പെട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

പ്രതികൾക്ക് 10 ലക്ഷം റിയാൽ വരെ പിഴയോ, മൂന്ന് വർഷം വരെ തടവോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിച്ചേക്കാം

ഇതിന് പുറമെ നിയമലംഘകരായ വിദേശ തൊഴിലാളികളെ നാടുകടത്തുകയും, കുറ്റക്കാർക്കെതിരെ കോടതി വിധി വന്നതിന് ശേഷം വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa