മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം എടപ്പാൾ സ്വദേശി താഴത്തേൽ അബ്ദുൽ ഗഫൂർ (58) ആണ് റിയാദിൽ മരിച്ചത്
ഒലയ ഹമ്മദി ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നെഞ്ചുവേദനയെ തുടർന്ന് ഇവിടെ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി മരണം സംഭവിക്കുകയായിരുന്നു.
ദുബായിലുള്ള സമീറ മകളാണ്. ഖാലിദ്, അബ്ദുൽ റഹ്‌മാൻ, സുബൈദ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം റിയാദിൽ ഖബറടക്കുമെന്നാണ് വിവരം.
മരണാനന്തര നടപടിക്രമങ്ങൾക്കായി റിയാദിലെ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രവർത്തകർ രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
