Friday, March 6, 2026
Saudi ArabiaTop Stories

പുതിയ വിസയിൽ ജോലി തേടി സൗദിയിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദിൽ ജോലി തേടിയെത്തിയ മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി എസ്. ജംഷീദ് എന്ന കുഞ്ഞാപ്പു (42) ഹൃദയാഘാതം മൂലം മരിച്ചു.

പുതിയ വിസയിൽ രണ്ട് മാസം മുൻപാണ് ജംഷീദ് റിയാദിൽ എത്തിയത്. ശനിയാഴ്ച പുലർച്ചെ ബത്ഹയിലെ പാരഗൺ റെസ്റ്റോറന്റിന് പിന്നിലുള്ള താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.

ദീർഘകാലം സൗദിയിൽ മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന ജംഷീദ്, പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിയ ശേഷം പുതിയ വിസയിൽ വീണ്ടും റിയാദിൽ എത്തിയതായിരുന്നു.

സിദ്ദീഖ് ആണ് ജംഷീദിന്റെ പിതാവ്, മാതാവ് സൈനബ. തൻസീറയാണ് ഭാര്യ. റിദ പർവീൻ, ഫാത്തിമ ഷെസ, ആയിശ സിയ എന്നിവർ മക്കളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഉമർ അമാനത്ത്, അബ്ബാസ് എടക്കരം എന്നിവർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa