Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

റിയാദ്​: ഹൃദയാഘാതത്തെത്തുടർന്ന്  മലയാളി യുവാവ് റിയാദിൽ മരിച്ചു. കൊല്ലം ക്ലാപ്പന പുതുത്തെരുവ്​ കാവുംതറയിൽ പരേതനായ അബ്​ദുൽ സലാമി​ന്റെ മകൻ ഷമീർ (38) ആണ്​ മരിച്ചത്​.

താമസസ്ഥലത്ത്​ വെച്ച്​ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന്​ ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം  സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 18 വർഷത്തിലേറെയായി റിയാദിലുള്ള ഷമീർ ബത്​ഹയിലെ ഒരു ഇലക്​ട്രിക്​ ഷോപ്പിൽ ജീവനക്കാരനായിരുന്നു.ഭാര്യ: അൻസില, മക്കൾ: മുഹമ്മദ്​ ഫർഹാൻ, ഫൈഹ, മുഹമ്മദ്​ ഫൗസാൻ. മാതാവ്​: റംല. സഹോദരങ്ങൾ: ഷാനവാസ്​, ഷംല. മരണാനന്തര നടപടിക്രമങ്ങൾ റിയാദ് ഐ.സി.എഫ് വെൽഫെയർ ടീം അംഗങ്ങളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം, അലി ചെറുവാടി, അമീൻ ഓച്ചിറ എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്