പുണ്യഭൂമി ലക്ഷ്യമാക്കി വിശ്വാസികൾ ; നാട്ടിൽ നിന്നുള്ള ഉംറ തീർത്ഥാടന പാക്കേജുകൾ വീണ്ടും സജീവമാകുന്നു
വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ അവസാനിച്ചതോടെ നാട്ടിൽ നിന്നും ഉംറ നിർവ്വഹിക്കാനായി വിശ്വാസികൾ പുണ്യ ഭൂമി ലക്ഷ്യമാക്കി യാത്ര തിരിക്കൽ ആരംഭിച്ചു. ഉംറ വിസ സ്റ്റാംബിംഗ് ആരംഭിച്ചത് മുതൽ തന്നെ വിവിധ ട്രാവൽ ഏജൻസികൾ ആകർഷകമായ വിവിധ പാാക്കേജുകൾ പ്രഖ്യാപിച്ച് രംഗത്തുണ്ട്.
അതേ സമയം പാാക്കേജുകൾ എടുക്കാതെ ഉംറ വിസ മാത്രം സ്റ്റാംബ് ചെയ്യിക്കാൻ ട്രാവൽ ഏജൻസികളെ സമീപിക്കുന്നവരും നിരവധിയാണ്.
പെട്ടെന്ന് തന്നെ വിസ സ്റ്റാംബ് ചെയ്ത് കിട്ടും എന്നതിനാലും മൂന്ന് മാസം കാലാവധി ലഭിക്കും എന്നതിനാലും, താത്ക്കാലിക സൗദി വിസിറ്റ് ആഗ്രഹിക്കുന്നവർക്കും ഉംറ വിസ എറ്റവും അനുയോജ്യമാണെന്ന് എ ആർ നഗർ കുന്നുംപുറം സ്കൈവൈഡ് ട്രാവൽസ് മാനേജർ സാലിം പിഎം (http://wa.me/+918891077088) അറേബ്യൻ മലയാളിയെ അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
