20 ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തോളം ഉംറ വിസകൾ ഇഷ്യു ചെയ്തു
ഉംറ സീസൺ ആരംഭിച്ചതിനുശേഷം (ജൂൺ 10) ജൂൺ 30 തിങ്കളാഴ്ച വരെ രാജ്യത്തിന് പുറത്തുനിന്നുള്ള തീർഥാടകർക്ക് നൽകിയ ഉംറ വിസകളുടെ എണ്ണം 1,90,000 കവിഞ്ഞതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
നുസുക് പ്ലാറ്റ്ഫോം വഴി ഉംറ വിസകൾ വിതരണം ചെയ്യാൻ മന്ത്രാലയം സൗകര്യമൊരുക്കി.
സൗദി വിഷൻ 2030 പ്രകാരം തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങൾക്ക് അനുസൃതമായി, തീർത്ഥാടന സേവനങ്ങൾ സുഗമമാക്കുന്നതിനുള്ള ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണിത്. തീർഥാടകർക്കും സന്ദർശകർക്കും സർക്കാർ സേവനങ്ങൾ നൽകുന്നതിനുള്ള ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ നുസുക് ആപ്പ് വഴി തീർഥാടകർക്കുള്ള ഉംറ പെർമിറ്റുകൾ നൽകുന്നത് ജൂൺ 11 ബുധനാഴ്ചയാണ് ആരംഭിച്ചത്.
ഉംറ അനുഭവത്തെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി വിപുലമായ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, എളുപ്പത്തിൽ പെർമിറ്റുകൾ ബുക്ക് ചെയ്യാനും ഇഷ്യൂ ചെയ്യാനും നുസുക് പ്ലാറ്റ്ഫോം ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതായി മന്ത്രാലയം സുച്ചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
