Friday, March 6, 2026
Middle EastTop Stories

ഗാസയിൽ ഇസ്രായേൽ സൈനികനെ വെടിവെച്ചുകൊന്ന് ആയുധം പിടിച്ചെടുക്കുന്ന വിഡിയോ പുറത്ത് വിട്ട് ഹമാസ്

ഗാസയിൽ ഇസ്രായേൽ സൈനിക വ്യൂഹത്തിന് നേരെ ഒളിയാക്രമണം നടത്തുകയും, സൈനികനെ വെടിവെച്ചുകൊന്ന് ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ ഹമാസ് പുറത്ത് വിട്ടു.

ഗാസയിലെ ഖാൻ യൂനുസിൽ കെട്ടിടങ്ങൾ തകർത്തുകൊണ്ടിരുന്ന ബുള്ഡോസറുകൾക്കു നേരെയാണ് ഹമാസിന്റെ ഒളിപ്പോരാളികൾ നേർക്ക് നേരെ ചെന്ന് വെടിയുതിർത്ത് ആക്രമണം നടത്തിയത്.

ആദ്യം ഗ്രനേഡ് ഉപയോഗിച്ച് ഒരു ബുൾഡോസർ തകർക്കുകയും, പിന്നീട് അടുത്ത ബുൾഡോസറിന് നേരെ വെടിയുതിർത്ത് മുന്നേറുകയുമായിരുന്നു.

ഇത് കണ്ട് രക്ഷപ്പെടാനായി ബുൾഡോസറിൽ നിന്നും പുറത്തേക്ക് ചാടിയ സൈനികന് നേരെ നേർക്കുനേർ ചെന്ന് വെടിയുതിർത്ത് കൊലപ്പെടുത്തുകയും ഇയാളുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

സൈനികനെ ജീവനോടെ പിടികൂടാനായിരുന്നു ശ്രമമെന്നും, എന്നാൽ സാഹചര്യം അനുകൂലമല്ലാത്തത് കൊണ്ട് വധിക്കുകയുമായിരുന്നുവെന്ന് വിഡിയോയിൽ പറയുന്നു.

ഖാൻ യൂനിസ് നഗരത്തിന് കിഴക്കുള്ള അബാസൻ അൽ-കബീറ പ്രദേശത്ത് വെച്ച് ഒരു മെർക്കാവ ടാങ്ക്, ഒരു കവചിത പേഴ്‌സണൽ കാരിയർ, അൽ-യാസിൻ 105 ഷെല്ലുകൾ ഉപയോഗിച്ച് രണ്ട് സൈനിക എക്‌സ്‌കവേറ്റർ എന്നിവ തകർത്തു എന്ന വിശദീകരണത്തോടെയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa