Friday, March 6, 2026
Dammam

പ്രവാസത്തിന്റെ ആകാശവും ഭൂമിയും തൊടുന്ന ഹമദാനിക്കവിതകൾ ദമ്മാമിൽ പ്രകാശിതമായി

ദമ്മാം : കലാ സാഹിത്യ സാംസ്ക്കാരിക പ്രവർത്തകനും പ്രവാസിയുമായ സഈദ് ഹമദാനിയുടെ പുതിയ കവിതാ സമാഹാരം ‘ജീവിതം തുന്നുന്ന പ്രവാസ’ ത്തിന്റെ പ്രവാസ തല പ്രകാശനം നടന്നു.

പ്രവാസിമിടിപ്പുകൾ ഉൾപ്പെടുന്ന മനുഷ്യ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്ന് പോകുന്ന അൻപതോളം കവിതകൾ ഉൾപ്പെടുന്നതാണ് മലയാള സാഹിത്യത്തിലെ പ്രമുഖരായ പി. സുരേന്ദ്രൻ, വീരാൻ കുട്ടി, പവിത്രൻ തീക്കുനി എന്നിവർ സാക്ഷ്യപ്പെടുത്തിയതാണ് ഈ കവിതാ സമാഹാരം.

പ്രവാസിയുടെ സ്വജീവിതത്തിലോ അവരുടെ പരിസരങ്ങളിലോ ദർപ്പണ ബിംബങ്ങൾ പോലെ പ്രതിഫലിക്കുന്ന ശക്തവും ,തീവ്രവുമാമായ രചനയാണ് ഹമദാനിയുടേതെന്ന് യുവ എഴുത്ത് കാരനും സാഹിത്യ പ്രവർത്തകനുമായ എം. പി ഷഹ്‌ദാൻ പ്രകാശന കർമ്മം നിർവഹിച്ചുകൊണ്ട് പറഞ്ഞു.

മുപ്പത്തി ആറ് വർഷമായി പ്രവാസലോകത്തുള്ള സൈദലവി കോഴിക്കോടിന് പുസ്തകം നൽകിയാണ് പ്രകാശനം ചെയ്തത് .

കിഴക്കൻ പ്രവിശ്യയിലെ കലാസാംസ്‌കാരിക സാഹിത്യ രംഗത്ത് അറിയപ്പെടുന്ന ജാം ക്രിയേഷൻസ് ദമ്മാം സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റും നടനും, കലാ-സാഹിത്യ പ്രവർത്തകനുമായ സുബൈർ പുല്ലാളൂർ അധ്യക്ഷത വഹിച്ചു.

ഉള്ളു പൊള്ളിക്കുന്ന വരികളും ബിംബ വർണ്ണനകളാലും സുഭിക്ഷമായ കവിതാസമാഹാരമാണ് ഇതെന്ന് പുസ്തക പരിചയപെടുത്തിക്കൊണ്ട് മാധ്യമ പ്രവർത്തകനും, പ്രഭാഷകനും, എഴുത്തകാരനുമായ സാജിദ് ആറാട്ടുപുഴ നിരീക്ഷിച്ചു.

മുഹമ്മദലി പീറ്റിയിൽ ( ജാം -രക്ഷാധികാരി ) ഷമീർ ബാബു( തനിമ ), ശനീബ് അബുബക്കർ ( മലയാളി സമാജം ) ഡോ: സിന്ധു ബിനു ( സാഹിത്യ പ്രവർത്തക, അധ്യാപിക ) എന്നിവർ സംസാരിച്ചു.

യുവ എഴുത്ത് കാരനായ നവാസ് കൊല്ലത്തിന് ടെലി ഫിലിം സംവിധായകനായ റിനു അബൂബക്കർ പൊന്നാട അണിയിച്ചാദരിച്ചു. കല്യാണി ബിനു, റഊഫ് ചാവക്കാട് എന്നിവർ ഗാനം ആലപിച്ചു.

കിഴക്കൻ പ്രവിശ്യയിലെ കലാ സാഹിത്യ സാംസ്ക്കാരിക രംഗത്ത് അറിയപ്പെടുന്ന ജേക്കബ് ഉതുപ്പ്, മാലിഖ് മഖ്ബൂർ, കമറുദ്ധീൻ വലിയത്ത്, മുഷാൽ തഞ്ചേരി, റഹ്മാൻ കാര്യാട്, മജീദ് കൊടുവള്ളി, ബൈജു കുട്ടനാട്, ബിനു കുഞ്ഞ്, നജ്മുസ്സമാൻ ബിനു പുരുഷോത്തമൻ, വിനോദ് കുഞ്ഞ്, ഷാജു അഞ്ചേരി, നസീർ പുന്നപ്ര, സിറാജ് തലശ്ശേരി, ആസിഫ് താനൂർ, മുരളീധരൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

നസ്ഹ നൗഫൽ പ്രാർത്ഥനാഗാനവും ജോഷി ബാഷ അവതാരകനുമായിരുന്നു. ഷമീർ പത്തനാപുരം, ഷരീഫ് കൊച്ചി, സിദ്ധിഖ് ആലുവ, ബിനാൻ കണ്ണൂർ, ലിയാഖത്ത് അലി കണ്ണൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മെഹബൂബ് മുടവൻകാട് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa