Friday, March 6, 2026
Saudi ArabiaTop Stories

സൗദി അറേബ്യയിൽ 7 സ്ത്രീകളടക്കം 12 പ്രവാസികൾ വേശ്യാവൃത്തി നടത്തിയതിന് അറസ്റ്റിൽ

സൗദി അറേബ്യയിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിയ 12 പേരെ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തു.

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്മ്യൂണിറ്റി സെക്യൂരിറ്റി ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗുമായി ഏകോപിപ്പിച്ച് നജ്റാനിലെ ഒരു റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ നിന്നാണ് നജ്‌റാൻ പോലീസ് ഇവരെ പിടികൂടിയത്.

ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഉൾപ്പെടെ 12 പ്രവാസികളാണ് അറസ്റ്റിലായത്. നിരീക്ഷണത്തിലൊടുവിലായിരുന്നു പോലീസ് അറസ്റ്റ്.

പുതിയ വകുപ്പ് നിലവിൽ വന്നതിന് ശേഷം സൗദിയിലുടനീളം ശക്തമായ പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട നിരവധി പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരിൽ ഭൂരിഭാഗവും വിദേശികളായ സ്ത്രീകളും പുരുഷന്മാരുമാണ്. മസാജ് സെന്ററിന്റെ മറവിലും, അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചുമാണ് കൂടുതലും അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa