Friday, March 6, 2026
Saudi ArabiaTop Stories

ഹൃദയാഘാതം; വയനാട് സ്വദേശി സൗദിയിൽ അന്തരിച്ചു

സൗദി അറേബ്യയിലെ അൽഖോബാറിൽ വയനാട് സ്വദേശിയായ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

വയനാട് പുൽപ്പള്ളി സജി ജേക്കബ് (46) ആണ് മരണപ്പെട്ടത്. അൽഖോബാർ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ദമാമിലെ മുവാസത്ത് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു സജി ജേക്കബ്. ചികിത്സയിലിരിക്കെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

പരേതരായ ജേക്കബ്, മേരി എന്നിവരുടെ മകനാണ് സജി. ഷൈനിയാണ് ഭാര്യ. ബ്ലെസൻ സജി, ബെൻസൻ സജി എന്നിവർ മക്കളാണ്.

സജി ജേക്കബിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ അൽഖോബാർ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ ഹുസൈൻ ഹംസ നിലമ്പൂരിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ദമാം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa