ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്ന് പൊക്കി
കണ്ണൂര്‍: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പൊലീസ് കിണറ്റിൽ നിന്ന് പൊക്കി. ശേഷം ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇന്ന് പുലർച്ചെയായിരുന്നു ജയിൽ.ചാടിയ വിവരം അറിയുന്നത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല. രാത്രി ജയിൽ ചാടിയതെന്നാണ് കരുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
