Friday, March 6, 2026
Saudi ArabiaTop Stories

പിതാവിന്റെ ശ്രദ്ധ തിരിച്ച് ബില്ലടയ്ക്കാൻ ശ്രമിക്കുന്ന മകൾ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

കടയിൽ സാധനങ്ങൾ വാങ്ങി ബില്ലടയ്ക്കാൻ കാഷ്യറുടെ മുന്നിൽ നിൽക്കുന്ന പിതാവിന്റെ ശ്രദ്ധ മാറ്റി ബില്ലടയ്ക്കാൻ ശ്രമിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

മകളുടെ ഈ വികൃതിയിൽ ഒരു നിമിഷം അമ്പരന്നുപോയ പിതാവ്, ഒടുവിൽ ബില്ലടയ്ക്കുന്നതിൽ നിന്ന് അവളെ തടയുന്നതും വീഡിയോയിൽ കാണാം.

വീഡിയോയുടെ തുടക്കത്തിൽ, ഒരു കടയിലെ ബിൽ കൗണ്ടറിന് സമീപം പിതാവും മകളും നിൽക്കുന്നതാണ് കാണുന്നത്. പിതാവ് കാഷ്യറുമായി സംസാരിക്കുന്നതിനിടയിൽ, കുസൃതിക്കാരിയായ മകൾ അദ്ദേഹത്തിന്റെ ശ്രദ്ധ മാറ്റാൻ ശ്രമിക്കുന്നു.

അവൾ വിരൽ ചൂണ്ടി മറ്റെന്തോ കാണിച്ചപ്പോൾ, പിതാവ് അങ്ങോട്ട് നോക്കി. ഈ തക്കം നോക്കി പെൺകുട്ടി ബില്ലടയ്ക്കാൻ ശ്രമിക്കുന്നത് കാണാം.

അപ്രതീക്ഷിതമായ മകളുടെ ഈ നീക്കം കണ്ട പിതാവ് പെട്ടെന്ന് ഞെട്ടലോടെ അവളെ തടഞ്ഞു. പക്ഷേ, അപ്പോഴും ബില്ലടയ്ക്കാൻ അവൾ നിർബന്ധം പിടിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ചിരിയോടെ പിതാവ് അവളെ തടയുകയും സ്വയം ബില്ലടക്കുകയും ചെയ്തു.

ഈ വീഡിയോ ക്ലിപ്പ് വളരെ വേഗത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും കാഴ്ചക്കാരിൽ ചിരി പടർത്തുകയും ചെയ്തു. കൊച്ചു പെൺകുട്ടിയുടെ ബുദ്ധിയും സ്നേഹവും കണ്ട പലരും അവളെ അഭിനന്ദിച്ച് കമന്റുകൾ രേഖപ്പെടുത്തി. വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa