Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിലേക്ക് പറക്കാൻ ഉംറ വിസയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നു

കരിപ്പുൂർ: സൗദിയിലേക്ക് പറക്കാൻ ഉംറ വിസയെ ആശ്രയിക്കുന്ന പ്രവാസി കുടുംബങ്ങളുടെയും സന്ദർശകരുടെയും എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നുവെന്ന് ട്രാവൽ ഏജന്റുമാർ അറേബ്യൻ മലയാളിയെ അറിയിക്കുന്നു.

വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി നാട്ടിലെ വി എഫ് എസ് കേന്ദ്രങ്ങളിൽ പോകേണ്ടതില്ല എന്നതും വിസക്ക് മൂന്ന് മാസ കാലാവധി ഉള്ളതും കുറഞ്ഞ നിരക്കും വളരെ പെട്ടെന്ന് ഇഷ്യു ചെയ്യുന്നതുമായതിനാലാണ് ഭൂരിഭാഗം പേരും ഉംറ വിസയെ ആശ്രയിക്കുന്നത്.

അതോടൊപ്പം, നിലവിൽ സൗദിയിലേക്ക് ടിക്കറ്റ് നിരക്ക് വലിയ തോതിൽ വർദ്ധിച്ചതിനാൽ, കുറഞ്ഞ നിരക്കിൽ ഗ്രുപ്പ് ടിക്കറ്റ് ലഭ്യമാകുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പെട്ടെന്ന് വലിയ ചെലവില്ലാതെ പോകാൻ സാധിക്കുമെന്നതിനാലും പലരും ഉംറ വിസയെ ആശ്രയിക്കുന്നുണ്ടെന്ന് എടക്കര അൽ റാസ് ട്രാവൽസ് മാനേജർ റിയാബ് അറിയിക്കുന്നു. ഉംറ വിസയുമായി ബന്ധപ്പെട്ട അന്വേഷണങൾക്ക് തന്റെ നമ്പറിൽ ( http://wa.me/+917012304274 ) ബന്ധപ്പെടാമെന്നും റിയാബ് വ്യക്തമാാക്കി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്