സൗദിയിലേക്ക് ഹെറോയിൻ കടത്തിയ വിദേശിയുടെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: സൗദിയിലേക്ക് ഹെറോയിൻ കടത്തുന്നതിനിടെ പിടിക്കപ്പെട്ട പാകിസ്ഥാനിയുടെ വധ ശിക്ഷ മക്ക പ്രവിശ്യയിൽ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം പ്രസ്താവിച്ചു.
സുബൈർ ഹുസൈൻ എന്ന പ്രതി കുറ്റകൃത്യം നടത്തിയതായി തെളിയിക്കപ്പെടുകയും കോടതി വിചാരണക്കൊടുവിൽ വധശിക്ഷ വിധിക്കുകയുമായിരുന്നു.
മയക്ക്മരുന്ന് കടത്തുകാർക്കും പ്രമോട്ടർമാർക്കും നിയമം അനുശാസിക്കുന്ന ഏറ്റവും കഠിനമായ ശിക്ഷകൾ നൽകപ്പെടുമെന്ന് മന്ത്രാലയം ഉണർത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
