Friday, March 6, 2026
Saudi ArabiaTop Stories

റി എൻട്രി കഴിഞ്ഞ് സൗദിയിൽ മടങ്ങിയെത്തിയ മലയാളി യുവാവ് മരിച്ചു

റിയാദ്: ലീവ് കഴിഞ്ഞ് നാലു ദിവസം മുമ്പ് നാട്ടിൽ നിന്ന് റിയാദിൽ മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശി മരിച്ചു. വെഞ്ഞാറമൂട് മണലിമുക്ക് പണിക്കരുകോണം ബിസ്മില്ലാ മന്‍സിലില്‍ സൈനുൽ ആബിദിനെ (38) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

റിയാദ് ദറഇയ്യയിൽ ഹൗസ് ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു ആബിദ്.
ശനിയാഴ്ച രാവിലെ സ്‌പോണ്‍സര്‍ മുറിയിലെത്തി സംസാരിച്ചിരുന്നു. കുറച്ച് സമയം കഴിഞ്ഞ് സ്പോൺസർ ഫോണിൽ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. തുടര്‍ന്ന് താമസസ്ഥലത്തെത്തി വാതിലില്‍ തട്ടി വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനാല്‍ സംശയം തോന്നി മുറിയുടെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോൾ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മയ്യിത്ത് ആശുപത്രിയിലേക്ക് മാറ്റി. പരേതരായ അബ്ദുല്‍ റഹിമിന്റെയും സാറാ ബീവിയുടെയും മകനാണ്. നിയമനടപടികള്‍ക്ക് ശേഷം മയ്യിത്ത് റിയാദില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹായത്തിനായി കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്