വിദേശികൾക്ക് ഇനി ഉംറ വിസക്ക് നേരിട്ട് അപേക്ഷിക്കാം
ജിദ്ദ: വിദേശത്ത് നിന്നും ഉംറ വിസക്ക് ഏജന്റുമാരില്ലാതെ സ്വന്തം നിലയിൽത്തന്നെ നേരിട്ട് അപേക്ഷിക്കാനുള്ള പദ്ധതിയുമായി സൗദി ഹജ് ഉംറ മന്ത്രാലയം.
നുസുക് ഉംറ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. ഇത് ഇന്ന് മുതല്‍ പ്രാബല്യത്തിലായതായി മന്ത്രാലയം അറിയിച്ചു.
അപേക്ഷകര്‍ക്ക് ഉംറ വിസയോടൊപ്പം മറ്റു അനുബന്ധ സേവനങ്ങള്‍ക്കും പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാന്‍ സാധിക്കും. https://umrah.nusuk.sa/ എന്ന ലിങ്ക് വഴി സൈറ്റിൽ പ്രവേശിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
