Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ജഡ്ജിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഭീകരനെ വധശിക്ഷക്ക് വിധേയനാക്കി

സൗദിയിൽ ജഡ്ജിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും, ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി.

ജലാൽ ബിൻ ഹസൻ ബിൻ അബ്ദുൽ കരീം ലബാദ് എന്നയാളുടെ ശിക്ഷയാണ് കിഴക്കൻ പ്രവിശ്യയിൽ വെച്ച് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

വിദേശ ഭീകര സംഘടനയിൽ ചേർന്നതും, സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെക്കുകയും ബോംബെറിയുകയും ചെയ്തതും ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കുറ്റം, ഖത്തീഫ് പ്രവിശ്യയിലെ ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ഫോർ എൻഡോവ്‌മെൻ്റ്‌സ് ആൻഡ് ഇൻഹെറിറ്റൻസ് വിഭാഗം ജഡ്ജിയായ മുഹമ്മദ് ബിൻ അബ്ദുല്ല അൽ-ജിറാനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ്. പ്രതിയോടൊപ്പം മറ്റ് ചിലരും ഈ കുറ്റകൃത്യങ്ങളിൽ പങ്കാളികളായിട്ടുണ്ട്.

അറസ്റ്റിലായ പ്രതിക്കെതിരെ നടത്തിയ അന്വേഷണത്തിൽ മേൽപറഞ്ഞ കുറ്റകൃത്യങ്ങൾ ഇയാൾ ചെയ്തതായി തെളിയിക്കപ്പെടുകയും, തുടർന്ന്, ഇയാളെ സ്പെഷ്യൽ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറത്തിറങ്ങിയത്. 2025 ഓഗസ്റ്റ് 21 വ്യാഴാഴ്ചയാണ് വധശിക്ഷ നടപ്പാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa