Friday, March 6, 2026
Saudi ArabiaTop Stories

ഇന്ന് റി എൻട്രിയിൽ നാട്ടിൽ പോകാനിരുന്ന മലപ്പുറം സ്വദേശി സൗദിയിൽ വാഹനമിടിച്ച് മരിച്ചു

ജിസാൻ:  ഇന്ന് നാട്ടിലേക്ക് അവധിക്കായി പോവാനിരുന്ന മലപ്പുറം സ്വദേശി ജിസാനിനടുത്ത് അബൂ അരീഷിൽ വാഹനമിടിച്ചു മരിച്ചു.

മഞ്ചേരി പാണായി സ്വദേശി റിയാസ് ബാബു കോർമത്ത് (47) ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് ശേഷമുള്ള ഫ്ലൈറ്റിൽ  നാട്ടിലേക്ക് പോവാനിരുന്ന റിയാസ് ഇന്നലെ സുഹൃത്തിനെ സന്ദർശിച്ചു മടങ്ങുന്നതിനിടെ കാറിടിക്കുകയായിരുന്നു. ബഖാല ജീവനക്കാരനായിരുന്നു.

കോവിഡ് സമയത്ത് പ്രയാസത്തിലായിരുന്ന ബൈഷിലെ പ്രവാസികൾക്കിടയിൽ ഭക്ഷണവിതരണത്തിനും മറ്റു ജീവകാരുണ്യ
പ്രവർത്തനങ്ങൾക്കും സജീവമായിരുന്ന റിയാസ് സാമൂഹിക സംഘടനയായ ‘ജല’ യുടെ സജീവപ്രവർത്തകനായിരുന്നു.

നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്