Friday, March 6, 2026
Saudi ArabiaTop Stories

ഉംറക്കെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

ജിദ്ദ: ഉംറ തീർത്ഥാടനത്തിനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയ്ക്ക് സമീപം ഖുലൈസിൽ നിര്യാതനായി. മക്കരപറമ്പ് പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി (56) ആണ് മരിച്ചത്.

മദീനയിൽ നിന്ന് മക്കയിലേക്ക് യാത്ര ചെയ്യവെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു.

കെ.എം.സി.സി ഖുലൈസ് ഘടകത്തിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ഖുലൈസിൽ മറവ് ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa