ജിദ്ദയിൽ 15 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു
ജിദ്ദ: ജിദ്ദയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കുളത്ത് ആരിഫിൻ്റെയും ഫർസാനയുടെയും മകൾ 15 മാസം പ്രായമുള്ള ഇവ ഐലിൻ ആണ് മരണപ്പെട്ടത്.
ശനിയാഴ്‌ച ഉച്ചയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഉടൻ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏഴു വയസ്സുകാരിയായ അയ ഫാത്തിമ ഇവയുടെ ഏക സഹോദരിയാണ്. കെ.എം.സി.സി വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
