Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ കോഴിക്കോട് സ്വദേശി മരിച്ചു

അല്‍ കോബാര്‍ : കോഴിക്കോട്- മാവൂർ സ്വദേശി സൗദിയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. താത്തൂര്‍ പൊയില്‍ കല്ലിടുംമ്പില്‍ പരേതനായ ചെറിയ ആലിയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (57 ) ആണ് മരിച്ചത്.

ഇന്ന് രാവിലെ തുക്ബയിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടനെ സമീപത്തെ  ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 30 വര്‍ഷമായി പ്രവാസിയാണ് അബ്ദുൽ ഖാദർ. ഭാര്യ: ഹസീന. മക്കൾ: റാസി അലി, റാമി അലി, അനൂദ്, സദീം. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ അല്‍ കോബാര്‍ കെ.എം.സി.സി വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ഹുസ്സൈന്‍ നിലമ്പൂരിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്