വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിന്റെ അഞ്ച് പ്രത്യാഘാതങ്ങൾ ഓർമ്മിപ്പിച്ച് സൗദി മുറൂർ
റിയാദ്: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ അഞ്ച് പ്രത്യാഘാതങ്ങളെക്കുറിച്ച് ജനറൽ ട്രാഫിക് വകുപ്പ് വിശദീകരിച്ചു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാതിരിക്കാനും റോഡ് സിഗ്നലുകളും മുന്നറിയിപ്പുകളും കാണാതെ അവഗണിക്കാനും കാരണമാകുമെന്ന് മുറൂർ വ്യക്തമാക്കി.
അതോടൊപ്പം, സമീപത്തുള്ള വാഹനങ്ങൾ, കാൽനടയാത്രക്കാർ എന്നിവയിൽ ശ്രദ്ധക്കുറവ്, പെട്ടെന്നുള്ള അപകടങ്ങൾ, ട്രാക്ക് പരിധി പാലിക്കാത്തത്, വാഹന വേഗതയിൽ ഏറ്റക്കുറച്ചിലുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും മുറൂർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
