Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ചൊവ്വാഴ്ച പൊതു അവധി

ജിദ്ദ: സൗദി ദേശീയ ദിനമായ സെപ്തംബർ 23 ചൊവ്വാഴ്ച പൊതു,സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം പ്രസ്താവിച്ചു.

രാജ്യത്തിന്റെ ഏകീകരണത്തിന്റെയും സ്ഥാപനത്തിന്റെയും സ്മരണയ്ക്കായി, 95 -ആമത് ദേശീയ ദിനം ആണ് സൗദി ആഘോഷിക്കുന്നത്.

95-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ മുദ്രാവാക്യം വ്യത്യസ്തമാണ്. 2025 ലെ സൗദി ദേശീയ ദിനത്തിനായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി തിരഞ്ഞെടുത്ത മുദ്രാവാക്യം, “നമ്മുടെ അഭിമാനം നമ്മുടെ പ്രകൃതിയിലാണ്” എന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്