സൗദിയിൽ മയക്കു മരുന്നുമായി മൂന്ന് വിദേശ വനിതകൾ അറസ്റ്റിൽ
സൗദിയിൽ മയക്ക് മരുന്ന് വിതരണം ചെയ്ത മൂന്ന് വിദേശ വനിതകളെ നാർക്കോട്ടിക് കൺട്രോൾ ഡയറക്ടറേറ്റ് ജനറൽ (GDNC) അറസ്റ്റ് ചെയ്തു.
റാബിഗ് പ്രവിശ്യയിൽ വെച്ച് മെത്താംഫെറ്റാമൈൻ (‘ഷാബു’ എന്നറിയപ്പെടുന്നു) എന്ന മാരക മയക്കുമരുന്ന് വിതരണം ചെയ്തതിനാണ് ഇവരെ പിടികൂടിയത്. ഈജിപ്ഷ്യൻ സ്വദേശിനികളാണ് മൂന്ന് പേരും.
ലഹരിമരുന്ന് വിരുദ്ധ സേനയുടെ ശക്തമായ നിരീക്ഷണത്തിലാണ് ഇവരെ വലയിലാക്കിയത്. അറസ്റ്റിലായ ഈ മൂന്ന് വനിതകളെയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
സൗദി അറേബ്യയിൽ മയക്കുമരുന്ന് വിതരണത്തിനും ഉപയോഗത്തിനുമെതിരെ ശക്തമായ നിയമങ്ങളാണ് നിലനിൽക്കുന്നത്. രാജ്യത്തെ യുവജനങ്ങളെയും സമൂഹത്തെയും സംരക്ഷിക്കുന്നതിനായി ലഹരിമരുന്ന് കടത്തുകാർക്കും വിതരണക്കാർക്കുമെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
