Friday, March 6, 2026
Saudi ArabiaTop Stories

ഹൃദയാഘാതം: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം തിരൂർ ബി.പി. അങ്ങാടി, കണ്ണംകുളം സ്വദേശി പള്ളിപ്പറമ്പിൽ മുഹമ്മദ് ഹാഷിർ (49) ആണ് മരിച്ചത്.

ജിദ്ദയിലെ ഷറഫിയ്യ ഷാര തൗബയിലുള്ള താമസസ്ഥലത്ത് വെച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭാര്യ: നസീറ. മക്കൾ: നയീം, ആയിഷ. മുഹമ്മദ് ഷാഹി, അഫ്സർ, നസീറ, ഷഹീറ, അൻസാറ, ജൗഷിയ എന്നിവർ സഹോദരങ്ങളാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ കെ.എം.സി.സി. വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa