Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ രണ്ട് തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയരാക്കി

റിയാദ്: രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിട്ട് തീവ്രവാദ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ട് സൗദി പൗരന്മാരെ ഖത്തീഫ് പ്രവിശ്യയിൽ വെച്ച് വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അബ്ദുല്ല ബിൻ സുലൈമാൻ ബിൻ അബ്ദുല്ല അൽ-ഫറാജ്, സുലൈമാൻ ബിൻ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് അൽ-റബഹ് എന്നീ സൗദി പൗരന്മാരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

ഇരുവരും ചേർന്ന് ഒരു തീവ്രവാദ സംഘടന സ്ഥാപിക്കുന്നതിൽ പങ്കുചേരുക, സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാനും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനും ലക്ഷ്യമിട്ട് ബോംബുകളും (IEDs) യഥാർത്ഥ വെടിയുണ്ടകളും നിർമ്മിക്കുക തുടങ്ങിയ ഗുരുതരമായ തീവ്രവാദ കുറ്റകൃത്യങ്ങളാണ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ദൈവാനുഗ്രഹത്താൽ സുരക്ഷാ ഏജൻസികൾ ഇവരെ പിടികൂടുകയും ചോദ്യം ചെയ്യലുകൾക്ക് ശേഷം ഇവർക്കെതിരെ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. തുടർന്ന് കേസ് സ്പെഷ്യലൈസ്ഡ് കോടതിക്ക് കൈമാറി.

കോടതിയിൽ നടന്ന വിചാരണയിൽ ഇവർക്കെതിരായ കുറ്റങ്ങൾ തെളിയിക്കപ്പെടുകയും ഇരുവരേയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. അപ്പീൽ കോടതി ഉൾപ്പെടെയുള്ള ഉയർന്ന കോടതികൾ ഈ വിധി ശരിവെച്ചതോടെ ഇത് അന്തിമമായി.

വിധി നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന്, 1447/04/10 AH (2025 ഒക്ടോബർ 02 വ്യാഴാഴ്ച) ഖസീം പ്രവിശ്യയിൽ വെച്ച് ഇരുവരുടെയും വധശിക്ഷ നടപ്പാക്കി.

അത്തരം പ്രവൃത്തികൾ ചെയ്യാൻ ആസൂത്രണം ചെയ്യുന്ന എല്ലാവർക്കും ശരീഅത്ത് പ്രകാരമുള്ള ശിക്ഷ തന്നെയായിരിക്കും വിധിയെന്ന് ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa