Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകുന്നത് പിടികൂടാൻ കർശന പരിശോധന; 419 പേർ പിടിയിൽ

സൗദിയിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് അനധികൃത ടാക്സി സർവീസുകൾ നടത്തുന്നത് പിടികൂടാൻ സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പരിശോധനകൾ ശക്തമാക്കി.

സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെയുള്ള ഒരാഴ്ചക്കാലയളവിൽ ഇത്തരത്തിൽ അനധികൃത സർവീസ് നടത്തിയ 419 നിയമലംഘകരാണ് പിടിയിലായത്.

‘അൽ-കദ്ദാദ’ (അനധികൃത ടാക്സി സർവീസ്) എന്നറിയപ്പെടുന്ന ഈ നിയമലംഘനത്തിന് വാഹനങ്ങൾ പിടിച്ചെടുക്കുകയും സാമ്പത്തിക പിഴ ചുമത്തുകയും ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചു.

പ്രധാനമായും രണ്ട് നിയമലംഘനങ്ങളാണ് പിടികൂടിയത്. സ്വന്തം വാഹനത്തിലേക്ക് യാത്രക്കാരെ വിളിച്ചു കൂട്ടലിൽ ഏർപ്പെട്ട ( അൽ-മുനാദാ) ഏർപ്പെട്ട 236 നിയമലംഘകർ. സ്വന്തം സ്വകാര്യ വാഹനങ്ങളിൽ നിയമപരമല്ലാത്ത രീതിയിൽ യാത്രക്കാരെ കയറ്റിയ 183 നിയമലംഘകർ.

ഇത്തരം നിയമലംഘനങ്ങൾക്ക് ആവർത്തിച്ചാൽ കനത്ത പിഴയാണ് ഈടാക്കുന്നത്. ആളുകളെ വാഹനത്തിലേക്ക് വിളിച്ചുകൂട്ടുന്നതിന് പിടിക്കപ്പെട്ടാൽ 11000 റിയാൽ പിഴയും, 25 ദിവസം വാഹനം പിടിച്ചെടുക്കലുമാണ് ശിക്ഷ.

മറ്റ് അനധികൃത ടാക്സി സർവീസുകൾ ആവർത്തിച്ചാൽ: 20,000 റിയാൽ വരെ പിഴ, 60 ദിവസം വരെ വാഹനം പിടിച്ചെടുക്കൽ, ആവർത്തിക്കുന്നപക്ഷം വാഹനം പൊതു ലേലത്തിൽ വിൽക്കാനുള്ള സാധ്യത, കൂടാതെ സൗദി പൗരനല്ലാത്തവരെ രാജ്യത്തുനിന്ന് പുറത്താക്കൽ എന്നിവയാണ് ശിക്ഷകൾ.

ബന്ധപ്പെട്ട വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തിയത്. ഗതാഗത മേഖലയിലെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും, സേവനത്തിന്റെ ഗുണനിലവാരത്തെയും യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (TGA) നിരീക്ഷണ സംഘങ്ങൾ രാജ്യത്തുടനീളം പരിശോധനകൾ തുടരുന്നു.

ഭൂതല ഗതാഗത നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://www.tga.gov.sa) സന്ദർശിക്കാനും അതോറിറ്റി എല്ലാവരെയും ക്ഷണിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa